Wednesday, July 05, 2006

ചാക്കോചേട്ടന്റെ പൊടിക്കൈ

പാതിരാത്രിക്ക് ഫുട്ബോള്‍ കളി കാ‍ണുവാന്‍ തുടങ്ങിയപ്പോഴാണ്‍, റിമോട്ട് കണ്ട്രോളിന്റെ വോളിയം സ്വിച്ച് കേടായത്.അതും ശബ്ദം കുറക്കുവാനുള്ള സ്വിച്ച്. (ചാനല്‍ സ്വിച്ചുകളെല്ലാം മാസങ്ങള്‍ക്കു മുമ്പേതന്നെ പ്രവര്‍ത്തനരഹിതമായിരുന്നു) പിന്നത്തെ പുകില്‍ പറയണോ? ഓരോ തവണ അര്‍ജന്റീന മുന്നേറുമ്പോഴും അറിയാതെ ടിവിയുടെ വോളിയം കൂട്ടും. ഓരോ ബഡ്‌റൂമില്‍ നിന്നുള്ള ശാപവാക്കുകള്‍ കേള്‍ക്കുമ്പോഴാണ്‍ പരിസരബോധം വരിക. പിന്നെ ടിവിയുടെ അരികിലേക്ക് ഓട്ടമായി. “ഇനി റിമോട്ട് നന്നാക്കിയിട്ടുമതി രാത്രീയുള്ള കളികാണല്‍” വീട്ടിലുള്ള ഫുട്ബോള്‍വിരുദ്ധര്‍ ഒന്നടങ്ഗം പ്രഖ്യാപിച്ചു.

പിറ്റെ ദിവസം ടിവി കടയിലേക്ക് ഫോണ്‍ ചെയ്തു. “നന്നാക്കാനൊന്നും പറ്റില്ല. വേണമെങ്കില്‍ പുതിയത് തരാം. 300 രൂപയാകും” കടക്കാരന്റെ പ്രോമ്റ്റ് സര്‍വ്വിസ്. പഴയ റിമോട്ട് കൊണ്ടുവന്നാലേ മോഡല്‍ നമ്പര്‍ നോക്കി പുതിയത് ഏതെന്ന് തീരുമാനിക്കുവാന്‍ കഴിയൂ എന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍ 300 രൂപ മുടക്കാന് തന്നെ‍ തീരുമാനിച്ചു. റിമോട്ട് പൊതിഞ്ഞെടുത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ മുന്‍പീല്‍ അതാ ചാക്കോചേട്ടന്‍. കാര്യമറിഞ്ഞപ്പോള്‍ “ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കട്ടെ” എന്നായി ചാക്കോചേട്ടന്‍. “ഒരു സ്ക്രൂഡ്രൈവര്‍ തരൂ” ചാക്കോചേട്ടന്‍ റിപ്പയറിംഗ്ഗിന്‍ വട്ടം കൂട്ടി.

നിമിഷനേരം കൊണ്ട് റിമോട്ട് കണ്ട്രൊള്‍ നാലു കഷ്ണങ്ങളാക്കി. “ഇതിനകത്ത് ഇത്ര സാധനങ്ങളേയുള്ളോ? പിന്നെന്തിനാണ്‍ 300 രൂപ മേടിക്കുന്നത്? “ ഞാന്‍ അത്ഭുതപ്പെട്ടു. “മിക്കവാറും കാര്‍ബ്ബണ്‍ ഉരച്ചാല് ശരിയാകും” റിമോട്ടിന്റെ ഭാഗമായ ഒരു rubberpad എടുത്തുനോക്കി ചാക്കോചേട്ടന്‍ അഭിപ്രായപ്പെട്ടു. ഒരു newspaper എടുത്ത് rubberpadന്റെ അടിവശത്തുള്ള കറുത്ത പൊട്ടുകള്‍ പോലെയുള്ള വശം അതില്‍ വളരെ പതുക്കെ ഉരക്കുവാന്‍ തുടങ്ങി. Newspaperല്‍ എല്ലാം പെന്‍സില്‍ കൊണ്ട് വരച്ചപോലത്തെ പാടുകള്‍ കാണാറായി. എല്ലാ പൊട്ടുകളും ഉരച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ചാക്കോചേട്ടന്‍ Circuit boardലേക്കു ശ്രദ്ധ തിരിച്ചു. rubberpadന്റെ കറുത്ത പൊട്ടുകള്‍ സ്പര്‍ശിക്കുന്ന സ്ഥലമെല്ലാം newspaper കൊണ്ട് നന്നായി തുടച്ചു. എല്ലാം തിരിച്ച് ഫിറ്റു ചെയ്ത് ചാക്കോചേട്ടന്‍ “ഇനിയൊന്നു ശ്രമിച്ചു നോക്കൂ” എന്ന് പറഞ്ഞ് റിമോട്ട് എനിക്കുതന്നു. ശരിയായിക്കാണുമെന്ന് എനിക്ക് അശേഷം വിശ്വാസമുണ്ടായിരുന്നില്ല. ടിവി ഓണ്‍ ചെയ്ത് ഞാന്‍ റിമോട്ട് ഞെക്കി. അദ്ഭുതം!!! എല്ലാ സ്വിച്ചും പ്രവര്‍ത്തിക്കുന്നു. “നിന്നെപ്പോലുള്ള കുഴിമടിയന്മാരാണ്‍ ഇത്പോലെയുള്ള കടക്കാര്‍ക്ക് വളം വച്ചു കൊടുക്കുന്നത്” ചാക്കോചേട്ടന്‍ എന്നെ കുറ്റപ്പെടുത്തി.

ചാക്കോചേട്ടന്‍ ചെയ്ത കാര്യങ്ങള്‍ ഒരു ഫോട്ടൊ ബ്ലോഗാക്കിയപ്പോള്‍....300 രൂപയുടെ കഷണങ്ങള്‍
ഉരക്കേണ്ട ഭാഗം വലുതാക്കി കാണിച്ചിരിക്കുന്നു
Rubber pad ഇങ്ങിനെയാണ്‍ പേപ്പറില്‍ ഉരച്ചത്
Circuit Board പേപ്പര്‍ കൊണ്ട് തുടക്കുന്നു..

Site Meter

24 Comments:

Blogger ഡാലി said...

ഇത് ഒരു പൊടികൈ തന്നെ.. ഞാനും പരീക്ഷിക്കുനുട്.. ..ചാക്കൊചേട്ടനും സഹയാത്രികനും നന്ദി..

July 05, 2006 2:03 PM  
Blogger തണുപ്പന്‍ said...

നന്നായിരിക്കുന്നു . വളരെ ഉപകാരപ്രദമായ ഒരു പൊടിക്കൈ ലളിതമായ ഭാഷയില്‍- ഒരു ക്യാപ്സൂള്‍ പോലെ.

July 05, 2006 3:18 PM  
Blogger സന്തോഷ് said...

സഹയാത്രികാ, ബ്ലോഗ് title കൊടുത്താല്‍ Previous Posts എന്നു വരുന്നിടത്ത് ആദ്യ വാചകം മുറിച്ച് ചേര്‍ക്കാതെ title വരും.

അതുപോലെ വേഡ് വെരിഫിക്കേഷന്‍ തുടങ്ങിയ സെറ്റിംഗുകളും ചെയ്യുമല്ലോ. സാധാരണയുള്ള സെറ്റിംഗുകള്‍ ഇവിടെയുണ്ട്.

July 05, 2006 3:44 PM  
Blogger sahayaathrikan said...

ബ്ലോഗന്മാര്‍ക്കെല്ലാം ചാക്കോചേട്ടന്റെ വക ഒരു ഉപദേശം കൂടിചേര്‍ക്കട്ടെ. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി എന്നു പറയുന്നപോലെ ഉരച്ചുരച്ച് കാര്‍ബണ്‍ മുഴുവന്‍ കളയാതിരിക്കുക.

July 05, 2006 8:28 PM  
Anonymous Anonymous said...

ഇതു വളരെ നന്നായിരിക്കുന്നു. ഇതുപോലെയുള്ളത് ഇനിയും ഇനിയും എഴുതുക. എല്ലാ ഭവുകങ്ങളും!

July 05, 2006 8:37 PM  
Blogger sahayaathrikan said...

നന്ദി സന്തോഷ്! ടൈറ്റില്‍ കൊടുക്കാന്‍ മറന്നതാണ്‍....കറക്റ്റ് ചെയ്തിട്ടുണ്ട്

July 05, 2006 8:42 PM  
Blogger ബിരിയാണിക്കുട്ടി said...

അതിനിടക്ക് അതിന്റെ പടവും പിടിച്ചോ.. ഹ ഹ ഹ.. അതു കൊള്ളാം.

അപ്പഴേ, ഈ മൊബൈലിന്റെ ചാ‍ര്‍ജര്‍ ശരിയാക്കാനുള്ള വല്ല റ്റിപ്‌സ് ഉണ്ടോ ചാക്കോ ചേട്ടന്റെ കയ്യില്‍? ഇപ്പൊ സര്‍വീസിലുള്ള ചാര്‍ജര്‍ കുട്ടപ്പായീടെ (ഇനിയൊരു നിറ കണ്‍ ചിരി By C. Radhakrishnan)പോലെയാ.. ചാര്‍ജ് ചെയ്യാന്‍ തുടങ്ങിയാല്‍ അനന്ത കാ‍ലത്തോളം ചാര്‍ജ് ആക്കിക്കൊണ്ടേ ഇരിക്കും. എന്നാല്‍ ചാ‍ര്‍ജ് ഒട്ടാവുകയുമില്ല. മേലാളര്‍ക്ക് ഫോണ്‍ ചെയ്തു ചോദിച്ചപ്പൊ സെയിം ആന്‍സര്‍. റിപ്പയര്‍ ഇല്ല. പുതിയതു തരാം. 600 രൂപ. ചാര്‍ജര്‍-ന്റെ ഉള്ളിലും കാര്‍ബണ്‍ കാണുമോ ആവോ...

July 05, 2006 8:54 PM  
Blogger .::Anil അനില്‍::. said...

ബ്ലോഗിന്റെ ആശയം കലക്കീ! അഭിനന്ദങ്ങള്‍ സഹയാത്രികാ.

റിമോട്ട്, കാല്‍കുലേറ്റര്‍,കോര്‍ഡ്‌ലെസ് ഫോണ്‍ എന്നിവ ഇത്തരത്തിലുള്ള പ്രശ്നത്തിനാവുമ്പോള്‍ ഇതേ പൊടിക്കൈ പ്രയോഗിക്കാറുണ്ട്.
സാന്‍‌ഡ് പേപ്പര്‍/അല്ലാത്ത പേപ്പര്‍ ടെക്നോളജിയ്ക്കു പകരം, ആള്‍കഹോള്‍ സ്വാബ്, ഹെഡ്ക്ലീനര്‍ സൊലുഷന്‍+തുണി, സ്പിരിറ്റ്+തുണി എന്നിവയിലേതെങ്കിലുമുപയോഗിച്ച് റബര്‍ പാഡും, സര്‍ക്യൂട് ബോര്‍ഡും വൃത്തിയാക്കലാണ് കീ.
ഇവയൊന്നും ലഭ്യമല്ലെങ്കില്‍ വളരെ സൂക്ഷിച്ച്
കാഠിന്യം കുറഞ്ഞ സോപ്പുലായനി മിതമായതോതില്‍ തുണിയുപയോഗിച്ച് വൃത്തിയാക്കാറുമുണ്ട്.

റിമോട്ടുകളില്‍ വേറൊരു പ്രശ്നവും വരാറുണ്ട്. ബാറ്ററി ടെര്‍മിനല്‍, എല്‍.ഇ.ഡി (ഏറ്റവും മുന്‍‌ഭാഗത്തെ ബള്‍ബ്) എന്നിവയുടെ സര്‍ക്യൂട് ബോര്‍ഡുമായുള്ള വിളക്കിച്ചേര്‍ക്കല്‍ (സോള്‍ഡറിഗ്) വിട്ടുമാറാറുണ്ട്. ശരിയായ സോള്‍ഡറിങ്ങ് തന്നെയേ ഇതിനു പരിഹാരമായുള്ളൂ.

July 05, 2006 11:50 PM  
Blogger .::Anil അനില്‍::. said...

ബിരിയാണിക്കുട്ടീടെ മൊബൈലില്‍ ചാര്‍ജ്ജുചെയ്യുന്നു എന്ന സിഗ്നല്‍ കാണിക്കുന്നുണ്ടെങ്കില്‍ ഒരു പക്ഷേ അത് ബാറ്ററിയുടെയോ, മൊബൈലിന്റെ തന്നെയോ പ്രശ്നമാവാം; ചാര്‍ജറിന്റെ തന്നെയാവണമെന്നില്ല.

July 05, 2006 11:52 PM  
Blogger ശ്രീജിത്ത്‌ കെ said...

This comment has been removed by a blog administrator.

July 28, 2006 10:21 AM  
Blogger ശ്രീജിത്ത്‌ കെ said...

സഹയാത്രികാ, ഈ പോസ്റ്റിലെ ഒരു ചിത്രത്തിന്റെ വലിപ്പം കൂടുതല്‍ ആയത് ടെമ്പ്ലേറ്റ് വൃത്തികേടാക്കുന്നു. ആ ചിത്രം ചെറുതാക്കാന്‍ ശ്രദ്ധിക്കുമല്ലോ.

ബ്ലോഗ്‌റോളിങ്ങ് ഒന്ന് നോക്കൂ. താങ്കളുടെ ബ്ലോഗ് ആണ് മുകളില്‍ വരുന്നത്. ബ്ലോഗിന്റെ പേരില്‍ <center> എന്ന് കൊടുക്കുന്നതിനു പകരം, ടെമ്പ്ലേറ്റില്‍ <$BlogTitle$> എന്നതിനു മുന്നിലും പിന്നിലുമായി അത് കൊടുക്കാന്‍ അപേക്ഷ. കൂടുതല്‍ സഹായം വേണമെങ്കില്‍ ചോദിക്കാന്‍ സ്വാഗതം.

July 28, 2006 10:24 AM  
Blogger sahayaathrikan said...

ശ്രീജിത്: center പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ബ്ലോഗിന്‍ ഒരു വൃത്തിയും വെടിപ്പും വന്നിരിക്കുന്നു. ഇനി കുറച്ച് html കൂടി പഠിക്കണം

July 28, 2006 11:31 PM  
Anonymous Anonymous said...

Here are some links that I believe will be interested

August 04, 2006 6:42 PM  
Blogger sunil said...

ബിരിയാക്കുട്ടി

August 21, 2006 5:31 AM  
Blogger sunil said...

engina malaylathil ezhuthuka?

August 21, 2006 5:32 AM  
Blogger വക്കാരിമഷ്‌ടാ said...

സുനിലേ,

മലയാളത്തില്‍ ബ്ലോഗെഴുതുന്നതിനെപ്പറ്റിഇവിടെയും പിന്നെ ഇവിടെയും പറഞ്ഞിട്ടുണ്ട്.

പ്രയോജനപ്രദമായ ചില സെറ്റിംഗ്‌സുകളെപ്പറ്റി ആദിത്യന്‍ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്.

August 21, 2006 5:41 AM  
Blogger ബിരിയാണിക്കുട്ടി said...

ങേ... ഈ ചോദ്യം എന്നോടാണോ സുനിലേ? ഇനിയിപ്പൊ അല്ലെങ്കിലും ഞാന്‍ പറഞ്ഞു തരാലോ. പണ്ട്‌ ശനിയന്‍ ചേട്ടന്‍ പറഞ്ഞിരുന്ന പോലെ മലയാളത്തില്‍ എഴുതാന്‍ വളരെ എളുപ്പമാണ്. വരമൊഴി ഡൌണ്‍ലോഡ് ചെയ്താല്‍ മതി. അതിവിടെ കിട്ടും ഇനി ദേ,
ഈ ലിങ്കും
പിന്നെഈ ലിങ്കും ഒന്നു പോയി നോക്കു. അപ്പൊ കാര്യങ്ങള്‍ ഒരു വിധം പിടികിട്ടും. എന്നിട്ടും രക്ഷയില്ലെങ്കില്‍ ഓടിച്ചാടി ഒന്നുംകൂടി വാ. പറഞ്ഞു തരാന്‍ ഇവിടെ ആളുകള്‍ തമ്മില്‍ ഗോമ്പറ്റീഷനാ. മലയാളം എഴുതാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരു ബ്ലോഗ് തുടങ്ങും എന്ന്‌ വിചാരിക്കുന്നു. അതിന് ചെയ്യാനുള്ളത്‌ എന്താണെന്ന്‌ ബ്ലോഗ് തുടങ്ങുമ്പോള്‍ പറഞ്ഞുതരാം. എല്ലാം കൂടി പറഞ്ഞ് കൊളമാക്കുന്നില്ല. :) അപ്പോ എല്ലാം പറഞ്ഞ പോലെ.

August 21, 2006 5:52 AM  
Blogger ബിരിയാണിക്കുട്ടി said...

ആഹാ! വക്കാരി എല്ലാം പറഞ്ഞു തന്നല്ലോ. ഞാന്‍ പറഞ്ഞില്ലേ ഇവിടെ ഗോമ്പറ്റീഷനാണെന്ന്. :)

August 21, 2006 5:54 AM  
Blogger വക്കാരിമഷ്‌ടാ said...

എങ്ങിനെയാ മലയാളത്തില്‍ എഴുതണേ എന്ന് ചോദിച്ച സുനിലിന് അഞ്ചു മിനിറ്റിനകം അഞ്ച് ലിങ്ക് കിട്ടി. കണ്ണ് ഫ്യൂസടിച്ച് പോകാന്‍ ഇതിനപ്പുറം വല്ലതും വേണോ :)

സുനിലേ, കണ്‍ഫ്യൂഷനുണ്ടെങ്കില്‍ ചോദിച്ചോ കേട്ടോ.

സഹയാത്രികാ, മലയാളം ബ്ലോഗുകളെ പരിപോഷിപ്പിക്കാന്‍ ഇങ്ങിനെ അഗസ്ത്യ രസായനവും അജമാംസ രസായനവും ദശമൂലാരിഷ്ടവും കോഴിബ്രാന്‍‌ഡിയുമൊക്കെ താങ്കളുടെ കുടിയില്‍ കച്ചവടം നടത്തുന്നതിന് മുന്‍‌കൂറായി അനുമതി വാങ്ങാത്തതിന് മാഫു കേട്ടോ :)

August 21, 2006 5:58 AM  
Blogger ഗന്ധര്‍വ്വന്‍ said...

മലയാളത്തില്‍ എഴുതാന്‍ ഇംഗ്ലീഷില്‍ എഴുതിയാല്‍ മതിയല്ലോ വക്കാരി-
എന്നാല്‍ ഇംഗ്ലീഷിലെഴുതുവാന്‍ മലയാളം വളര്‍ന്നില്ല.
ഇതല്ലെ സത്യം.

പക്ഷേ ലോകത്തിലെ ഏറ്റവും ശ്രേഷ്ട ഭാഷയേത്‌.??????. അതിന്‌ അക്ഷരങ്ങളില്ല ,ഉച്ചാരണമില്ല, വ്യ്ജ്ഞനങ്ങളും, കൊഞ്ഞനങ്ങളും വ്യാകരണങ്ങളും,
അനുഷ്ടുപ്പും, കുനുഷ്ടുപ്പും, കളകാഞ്ചിയുമില്ല.

എന്നാല്‍ ഏറ്റവും മനോഹരമായ കവിതകള്‍ ഈ ഭാഷയിലാണ്‌, എന്നു വേണ്ട എല്ലാം എല്ലാം ഈ ഭാഷയില്‍............

മൗനം

August 21, 2006 6:18 AM  
Blogger വക്കാരിമഷ്‌ടാ said...

ആ ഭാഷയെ ഏറ്റവും ശ്രേഷ്ഠമായ ഭാഷയെന്നാണോ ഏറ്റവും മനോഹരമായ ഭാഷയെന്നാണോ വിശേഷിപ്പിക്കേണ്ടത് ഗന്ധര്‍വ്വജീ?

വെറുതെയല്ല ഇന്ദു ആ പേര് തന്നെ ബ്ലോഗിനിട്ടത് :)

August 21, 2006 6:24 AM  
Blogger താര said...

ഹായ് നല്ല പൊടിക്കൈ...ചിത്രങ്ങളുള്ളത് കൂടുതല്‍ ഉപകാരപ്രദമായി. ഇനിയുമിങ്ങനത്തെ പോസ്റ്റ് ഇടണേ..

കുട്ടികള്‍ വലിച്ചെറിഞ്ഞ് നിശ്ശബ്ദമാക്കുന്ന റിമോട്ട് കണ്ടോള്‍ ഇങ്ങനെ ചെയ്താല്‍ ശരിയാകുമോ?:)

August 21, 2006 6:50 AM  
Blogger JPജയപ്രകാശ്.എസ് said...

good

March 09, 2011 12:16 PM  
Blogger JPജയപ്രകാശ്.എസ് said...

good.

March 09, 2011 12:17 PM  

Post a Comment

Links to this post:

Create a Link

<< Home